പൗരാവകാശരേഖ

     നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കുറ്റമറ്റതും ജനകീയവുമാക്കിത്തീര്‍ക്കുക എന്നതാണ് ഈ പൗരാവകാശ രേഖയിലൂടെ ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ നിക്ഷിപ്തമായ ഭരണപരവും ധനപരവുമായ എല്ലാ അധികാരങ്ങളും,  ഗ്രാമപഞ്ചായത്തിന്‍റെ കടമകളും കര്‍ത്തവ്യങ്ങളും എല്ലാ പൗരന്മാരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 


    കാര്‍ഷികം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, മൃഗസംരക്ഷണം, വനിതാ-ശിശു സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വികസനവും ക്ഷേമവും ലക്ഷ്യമാക്കി നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളും അവിടെ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങളും പ്രയോജനപ്പെടുത്തുവാന്‍ ഈ പൗരാവകാശ രേഖ സഹായകമാവട്ടെയെന്ന് പ്രത്യാശിക്കുന്നു.


    ഒരു പൗരന് നിയമപരമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ആയതിന് പാലിക്കേണ്ട നടപടിക്രമങ്ങളും, നിബന്ധനകളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പൗരാവകാശ രേഖ പുതിയ ഭരണസമിതി നിലവില്‍ വന്ന ശേഷം സേവനാവകാശനിയമ പ്രകാരമുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് കാലോചിതമായി പരിഷ്ക്കരിച്ച് പ്രസിദ്ധീകരിക്കുകയാണ്. പ്രസ്തുത രേഖ 2009 മുതല്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നിലവില്‍വന്ന ഫ്രണ്ടാഫീസ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഒരു മാര്‍ഗ്ഗരേഖ കൂടിയാണ്. നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ കെട്ടിട വിപുലീകരണത്തോടൊപ്പം തന്നെ പഞ്ചായത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ ആരംഭിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.


നമ്മുടെ പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനായി ഈ പൗരാവകാശ രേഖ സവിനയം സമര്‍പ്പിക്കുന്നു.

  • പൗരാവകാശ രേഖ 2026